Friday, May 10, 2024
EntertainmentkeralaNews

എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും ഉണ്ണി മുകുന്ദന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും ചര്‍ച്ചയാവുന്നു. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്.  എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും, എന്നാണ് ഒപ്പമുള്ള കുറിപ്പ്. ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന ചില വിമര്‍ശനങ്ങളിലൊന്ന് മാളികപ്പുറം എന്ന ചിത്രം അവഗണിക്കപ്പെട്ടു എന്നതായിരുന്നു. മികച്ച ബാലതാരത്തിലുള്ള പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് നല്‍കാമായിരുന്നു എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. ‘അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്’, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.