Sunday, April 28, 2024
keralaNews

വിദ്യാ ശ്രേഷ്ഠ പുരസ്കാരം 21ന്

എരുമേലി:എരുമേലി കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യ ശ്രേഷ്ഠ പുരസ്കാരം 21ന് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് 21 വാർഡ് അംഗം നാസർ പനച്ചി പറഞ്ഞു .21 ന് രാവിലെ 11 മണിക്ക് എരുമേലി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വാർഡംഗം നാസർ പനച്ചി അധ്യക്ഷത വഹിക്കും.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ മുഖ്യാതിഥിയായി പങ്കെടുക്കും.മണിപ്പുഴ ക്രിസ്തുരാജ് പള്ളി  റവ. ഫാദർ ജോസ് കരിമറ്റം അനുഗ്രഹ പ്രഭാഷണം നടത്തും.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി, ജില്ല പഞ്ചായത്ത് അംഗം അഡ്വ സുഭേഷ്
 സുധാകരൻ, വൈസ്  പ്രസിഡന്റ് അനുശ്രീ സാബു,ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് കൃഷ്ണകുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എആർ രാജപ്പൻ നായർ,ലിസി സജി,  മാഗി ജോസഫ് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  മുജീബ് റഹ്മാൻ, വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂൾ ടീച്ചർമാരായ രാജശ്രീ,ശ്രീകുമാരി,ഫൗസിയ അബ്ദുൾ അസീസ്, കോൺഗ്രസ് നേതാവ്  പ്രകാശ് പുളിക്കൻ പങ്കെടുക്കും.