Saturday, April 20, 2024
keralaNews

കുട്ടിക്കുരുന്നുകൾക്ക് മരുന്നിനൊപ്പം “കാരിക്കേച്ചർ ചികിത്സ” നൽകി മേരീക്വീൻസ് 

കാഞ്ഞിരപ്പളളി: ശിശുദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെത്തിയ കുട്ടി കുരുന്നുകൾക്ക് തങ്ങളുടെ പടം തത്സമയം വരച്ചു നൽകി ആർട്ടിസ്റ്റ് രാജൻ. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായാണ് കാരിക്കേച്ചർ ക്യാമ്പ് നടത്തിയത്. ശിശുരോഗ ചികിത്സാ  വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. മനോജ് മാത്യു, ഡോ. ലിസിയമ്മ കോക്കാട്ട്, ഡോ. എഡ്വിൻ സർത്തോ, ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, മൈൻഡ് കെയർ ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പാസ്റ്ററൽ  കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ  തുടങ്ങിയവർ  ശിശുദിന ആഘോഷങ്ങൾക്ക് മേൽനോട്ടം നൽകി.