Sunday, May 12, 2024
keralaNewspolitics

കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

നിലവില്‍ ശബരിനാഥന്‍ ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ്. ചൊവ്വാഴ്ച രാവിലെ 10.35ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഉടന്‍ പരിഗണിക്കേണ്ടതാണോയെന്നു കോടതി ചോദിച്ചു. അറസ്റ്റിനു സാധ്യതയുണ്ടെന്ന് ശബരീനാഥന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. എന്നാല്‍ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി 11.10ന് പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.