Friday, May 3, 2024
educationkeralaNews

വിദ്യാര്‍ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചതായി പരാതി

ബിരുദ വിദ്യാര്‍ഥിയെക്കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. കാസര്‍കോട് ഗവ: കോളജ് പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. മൂന്നുതവണ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. വിദ്യാര്‍ഥിയെ കോളജില്‍നിന്ന് പുറത്താക്കാതിരിക്കാനാണ് കാലുപിടിപ്പിച്ചതെന്ന് എംഎസ്എഫ് ആരോപിച്ചു. അതേസമയം, വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം.രമ പ്രതികരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യംചെയ്തതാണ് പ്രകോപനം. പിന്നീട് വിദ്യാര്‍ഥി സ്വമേധയാ കാലുപിടിക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.