Sunday, May 19, 2024
keralaNews

പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ജില്ലാ ഭരണകൂടം.

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴ പെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ജില്ലാ ഭരണകൂടം.പമ്പ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണിത്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ടയില്‍ കനത്തമഴ തുടരുകയാണ്. മലയോരമേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുരുമ്പന്‍മൂഴി, അറയഞ്ഞാലിമണ്‍ കോസ്വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മഴയും കാറ്റും ശക്തമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച തുടരുകയാണ്.