Tuesday, May 21, 2024
indiaNews

കൊറോണ പോരാട്ടത്തില്‍ രാജ്യം വളരെ മുന്നിലാണെന്നും; കാര്‍ഷിക നിയമഭേദഗതി  കര്‍ഷകരെ സഹായിക്കുമെന്നും ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഒരുമയാണ് രാജ്യത്തിന്റെ ശക്തിയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വെല്ലുവിളികളിലും രാജ്യം വളരെ മുന്നിലാണ്. കൊറോണയേയും പ്രകൃതി ദുരന്തങ്ങളേയും രാജ്യം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.കൊറോണ പോരാട്ടത്തില്‍ രാജ്യം വളരെ മുന്നിലാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷനാണ് ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വളരെ വേഗം കുറയുകയാണ്. രോഗമുക്തി നിരക്കിലും വര്‍ദ്ധനവ് ഉണ്ട്.
കര്‍ഷകര്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം നിക്ഷേപിച്ചു. 2100 കോടി രൂപ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി നല്‍കി. കാര്‍ഷിക നിയമഭേദഗതിയെയും അദ്ദേഹം പിന്തുണച്ചു. നിലവിലുള്ള യാതോരു അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമമല്ല നടപ്പിലാക്കിയത്. കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.