Tuesday, May 7, 2024
keralaNewspolitics

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണം’; വി.ഡി സതീശന്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. സുപ്രിം കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.എന്നാല്‍ സംഭവച്ചതില്‍ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കോടതി എംഎല്‍എമാരുടെ പേര് പറഞ്ഞിട്ടില്ല. രാജി വയ്‌ക്കേണ്ട സാഹചര്യവുമില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.