Sunday, May 5, 2024
keralaNews

വിതുരകേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരന്‍; ശിക്ഷ നാളെ

വിതുര പെണ്‍വാണിഭകേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി.തട്ടിക്കൊണ്ടുപോകല്‍,തടവില്‍ പാര്‍പ്പിക്കല്‍,മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍,വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു.ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. ഇരുപത്തിനാല് കേസുകളില്‍ ഒന്നിലാണ് വിധി വന്നത്.1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്.20 പ്രതികളുള്ള കേസില്‍ 14 പേരെ വെറുതെ വിട്ടിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്.കേസില്‍ പിടിയിലായ ശേഷം ജാമ്യത്തില്‍ മുങ്ങുകയായിരുന്നു.കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില് നിന്ന് 2019 ജൂണിലാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.