Monday, May 6, 2024
keralaNews

ലേലത്തിന് അംഗീകാരം; ഥാര്‍ ഇനി അമല്‍ മുഹമ്മദലിക്ക് സ്വന്തം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ജീപ്പിന്റെ ലേലം സംബന്ധിച്ച വിവാദങ്ങള്‍ക്ക് അവസാനമായി.ഥാര്‍ ഇനി അമല്‍ മുഹമ്മദലിക്ക് സവന്തം.ക്ഷേത്ര ഭരണ സമിതി ലേലത്തിന് അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ലേലത്തിന് അംഗീകാരം ലഭിച്ചത്. ഈ മാസം പതിനെട്ടിനു നടന്ന ലേലം വിവാദമായിരുന്നു. പ്രതീക്ഷിച്ച തുക ലേലത്തില്‍ ലഭിച്ചില്ലെന്ന ചെയര്‍മാന്റെ പ്രതികരണം ആണ് വിവാദമായത്.ലേലത്തിനു ഭരണ സമിതി അംഗീകാരം നല്‍കിയിട്ടില്ലെന്നും, താത്കാലികമായാണ് ലേലം ഉറപ്പിച്ചത് എന്നും ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തു.തുടര്‍ന്നാണ് ലേലം വിവാദമാവുകയും ക്ഷേത്ര ഭരണ സമിതി യോഗം വിളിച്ചു ചേര്‍ത്തതും. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പിടിച്ചത്. വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചത് 15 ലക്ഷമായിരുന്നു ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമല്‍ മുഹമ്മദ് അലി.