Friday, May 3, 2024
indiaNews

ഭരണഘടനയും ഇന്ത്യന്‍ നിയമങ്ങളും സമൂഹ മാധ്യമങ്ങള്‍ അനുസരിക്കണം : രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ അവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ജനപ്രിയ സമൂഹ മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.”നിങ്ങള്‍ക്ക് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. വ്യാപാരം നടത്താനും പണം സമ്ബാദിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ നിങ്ങള്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണം-” ചോദ്യോത്തരവേളയില്‍ സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കവേ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.”സാമൂഹിക മാധ്യമങ്ങളെ ഞങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നിരുന്നാലും വ്യാജവാര്‍ത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കും-” രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി .യുഎസില്‍ കാപിറ്റല്‍ ഹില്‍ ആക്രമണം നടന്നപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയില്‍ അക്രമം നടന്നപ്പോള്‍ അവര്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാനസ്തംഭമാണ്. ഇരട്ടത്താപ്പ് അനുവദിക്കാന്‍ ആകില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.കര്‍ഷക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും ട്വിറ്ററുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന .