Monday, May 13, 2024
Local NewsNews

ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

ഉമിക്കുപ്പ: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം  വായനയും ശീലമാക്കണമെന്ന്  ഡി.സി.എൽ ഡയറക്ടർ റവ ഫാ റോയി കണ്ണൻ ചിറയിൽ  പറഞ്ഞു.                             
എരുമേലി ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ സർഗ്ഗ വസന്തം ഉദ്ഘാടനം  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും വിവിധ കഴിവുകളുള്ളവരാണ് . ഇത്തരത്തിലുള്ള സ്വന്തം കഴിവുകളെ കണ്ടെത്തി വർളത്തിയെടുക്കാൻ വായനയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ഹെഡ് മിസ് ട്രസ്റ്റ് നിസാ മോൾ ജോൺ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ തോമസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
ബാബു റ്റി ജോൺ ,  വർഗ്ഗീസ് കൊച്ചു കുന്നേൽ എന്നിവർ സംസാരിച്ചു.മാസ്റ്റർ ആരോൺ ആകാശ്  പാട്ട് പാടി വേദിയെ സംഗീത സാന്ദ്രമാക്കി. വിവിധ ക്ലബ്ബുകളുടെ പരിപാടികൾ ഏറെ ഗംഭീരമായി നടന്നു. ബെന്നി മാത്യു കൃതജ്ഞത അർപ്പിച്ചു.