Friday, May 17, 2024
keralaNews

നടിയെ ആക്രമിച്ചകേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ്.

നടിയെ ആക്രമിച്ചകേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ്. അന്വേഷണസംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. 28ന് രാത്രി പരാതി ലഭിച്ചു, 29ന് രാവിലെ അന്വേഷണവും തുടങ്ങി. ഇത് നീതീകരിക്കാനാവില്ലെന്നും വിചാരണ വേഗം പൂര്‍ത്തിയക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.