Monday, April 29, 2024
keralaNews

കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം :വിവാദ കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് തിരുവനന്തപുരം മേയര്‍ മൊഴി നല്‍കി. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് വീട്ടില്‍ വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കിയത്. പ്രചരിച്ച കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയെന്നാണ് മൊഴി. ലെറ്റര്‍ ഹെഡും സീലും തന്റേതാണെന്ന് മേയര്‍ ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ലെറ്റര്‍ ഹെഡും സീലും തന്റെ ഓഫിസിന്റേതാണ്. ഉപയോഗിച്ച ലെറ്റര്‍ഹെഡ് കോര്‍പ്പറേഷനിലെ പല സെക്ഷനുകളില്‍നിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതില്‍നിന്ന് ലെറ്റര്‍ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണ്” ആര്യ നല്‍കിയ മൊഴിയില്‍ പറയുന്നു.