Monday, April 29, 2024
keralaNewsUncategorized

വാളയാറിലെ പൊലീസ് മര്‍ദനം : സിപിഒ പ്രതാപനെ സ്ഥലം മാറ്റി

പാലക്കാട് : വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ച കേസില്‍ വാളയാര്‍ സ്റ്റേഷനിലെ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. വാളയാര്‍ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മര്‍ദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളില്‍ ഒരാളെ മര്‍ദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .ഇതേ തുടര്‍ന്നാണ് നടപടി
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോണ്‍ ആല്‍ബര്‍ട്ടും. ഇടയ്ക്ക് വെച്ച് കാര്‍ നിര്‍ത്തിയപ്പോള്‍ അതുവഴി എത്തിയ വാളയാര്‍ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോള്‍ കാറില്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാര്‍ സിഐ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.