Monday, April 29, 2024
indiaNews

വാണി ജയറാമിന് യാത്രാമൊഴി.

ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീത ലോകത്തിന്റെ യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തി. ഇന്നലെ രാത്രി എഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടില്‍ വെച്ച മൃതദ്ദേഹത്തില്‍ നിരവധിപേര്‍ ആദരം അര്‍പ്പിച്ചു. പാട്ടുലോകത്തിന്റെ നഷ്ടമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.കേരള സര്‍ക്കാരിന് വേണ്ടി നോര്‍ക്ക നോഡല്‍ ഓഫിസര്‍ പുഷ്പചക്രം അര്‍പ്പിച്ചു. അതേസമയം മരണത്തില്‍ സംശയങ്ങളില്ലെന്നും കിടക്കയില്‍ നിന്ന് എഴുനേല്‍ക്കുന്നതിനിടെ ടീ പൊയില്‍ തലയടിച്ച് വീണതാണ് കാരണമെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്റെ ജീവിതം. പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചെങ്കിലും അത് വാങ്ങാനും കാത്തുനിന്നില്ല.