Thursday, May 2, 2024
indiaNewsworld

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അന്തരിച്ചു.

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (81) അന്തരിച്ചു. ദുബായില്‍ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്ടോബറില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റായി. 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.