Friday, May 3, 2024
keralaNewspolitics

വാക്‌സിൻ വിതരണം കാര്യക്ഷമമാക്കണം: കോൺഗ്രസ്

എരുമേലി: കോവിഡ് വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും,മുതിർന്ന പൗരന്മാർക്ക് വീടുകളിൽ എത്തിച്ചു വാക്‌സിൻ വിതരണത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും, കോൺഗ്രസ് മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.എരുമേലി പഞ്ചായത്തിലെ ആയിരകണക്കിന് ആൾക്കാർക്ക് ഇനിയും വാക്‌സിൻ കിട്ടാക്കനിയാണ്. അന്യ സംസ്ഥാനത്തു പഠിക്കാൻ പോകേണ്ടവർ, ദൈന്യംദിനം പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ടാക്സി ഡ്രൈവറുമാർ, കൂലിപ്പണി എടുത്തു ജീവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തയ എരുമേലിയിൽ ആകെ ഒരു സെന്റർ മാത്രമാണ് വാക്‌സിൻ വിതരണത്തിനുള്ളത്.അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ആധ്യക്ഷത വഹിച്ച യോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ സലിം, ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, പഞ്ചായത്ത് മെമ്പറുമാരായ എ ആർ രാജപ്പൻ നായർ, നാസ്സർ പനച്ചി, കുട്ടപ്പൻ മഞ്ഞപ്പള്ളിക്കുന്നേൽ, സുനിൽ മണ്ണിൽ, പ്രകാശ് പള്ളിക്കൂടം, മറിയാമ്മ സണ്ണി, ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, സുനിമോൾ പി എ, ലിസി സജി, മറിയാമ്മ പുറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.