Friday, May 17, 2024
keralaNews

വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു.

വയനാട് :തിരുനെല്ലി വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാങ്കോട് കോളനിയിലെ മാരയുടെ മകന്‍ ബിനു (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. വെള്ളിയാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പരുക്കേറ്റ ബിനുവിനെ കോളനിക്കാര്‍ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കു ശേഷം വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.