Wednesday, May 15, 2024
keralaNews

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം.

തിരുവനന്തപുരം നടുറോഡില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ. ഡാനിയലിനാണ് മര്‍ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഉള്ളൂര്‍ സ്വദേശി ഡാനിയലിനെ മര്‍ദിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ബസ്സില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയലിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികള്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഡാനിയലിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.