Saturday, May 4, 2024
keralaNewsUncategorized

വളയത്ത് ബോംബിന്റെ തീവ്രത അളക്കാന്‍ ബോംബേറ്

കോഴിക്കോട്: വളയത്ത് വളയത്ത് ബോംബിന്റെ തീവ്രത അളക്കാന്‍ ബോംബേറ്. ഒപി മുക്കിലാണ് സ്റ്റീല്‍ ബോംബ് എറിഞ്ഞത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ ഇന്ന് സ്ഥലത്ത് എത്തും.