Wednesday, May 15, 2024
keralaNews

പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു.

ആലപ്പുഴ : മാവേലിക്കര വലിയപെരുമ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് (17) മരിച്ചത്.ആദിത്യന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.നീറ്റിലിറക്കിയ ചെന്നിത്തല കരയുടെ പള്ളിയോടമാണ് മറിഞ്ഞത്.നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടം.ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.