Saturday, May 4, 2024
keralaNews

വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

കൊച്ചി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് യുവാക്കളെ കണ്ണൂരില്‍ നിന്നും എത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊച്ചി എന്‍ ഐ എ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടതായി വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.             ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി അബ്ദുള്‍ റസാഖ്, തലശേരി ചിറക്കര സ്വദേശി യുകെ ഹംസ എന്നിവര്‍ക്കെതിരെയാണ് എന്‍ ഐ എ ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിരുന്നത്.                                                        കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലേറെ പേരെ ഐഎസില്‍ ചേര്‍ത്തെന്നാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ ) എന്നി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു മിദ്ലാജും , അബ്ദുള്‍ റസാഖും. ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.                                          കേസില്‍ മാപ്പുസാക്ഷിയാക്കിയ എം.വി.റഷീദിനെ ആദ്യം വിസ്തരിച്ചു.153 സാക്ഷികളാണ് കേസിലുള്ളത്. ഫോണുകള്‍, ഡിവൈസുകള്‍, ഫെയ്സ് ബുക്ക്, ഇ മെയില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ഹാജരാക്കിയത്.                                                                        അഞ്ചു വര്‍ഷമായി ജയിലിലാണെന്നും, ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 120 ബി ,125 എന്നീ വകുപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തന നിയമത്തിലെ 38, 39, 40 വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.