Wednesday, May 15, 2024
keralaNews

നാറാണംതോട്ടിൽ വാഹനാപകടം ; തീർത്ഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു.

എരുമേലി: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തീർഥാടകർ  സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു .കാറിലുണ്ടായിരുന്ന 4 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നാറാണംതോട് ആലപ്പാടിന് സമീപം നിയന്ത്രണം തെറ്റി  റോഡരികിലുള്ള റബ്ബർ തോട്ടത്തിലേക്ക് വീഴുകയായിരുന്നു . തീർത്ഥാടകർക്ക് ആർക്കും പരിക്കുക കളില്ല. അപകടത്തിൽ വൈദ്യുതി പോസ്റ്റ്  തകർന്നിട്ടുണ്ട്.നാട്ടുകാരും ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി  രക്ഷാപ്രവർത്തനം നടത്തി.എന്നാൽ തകർന്ന വൈദ്യുതി പോസ്റ്റിന്റെ  പണം അടക്കാതെ തീർഥാടകർക്ക്  തിരികെ പോകാനാവില്ല എന്നാണ് പറയുന്നത് .
എന്നാൽ സുഹൃത്തിന്റെ വാഹനം എടുത്താണ്  തീർത്ഥാടനത്തിനെത്തിയതെന്നും പണം അടക്കാനാവാതെ  തീർഥാടകർ ബുദ്ധിമുട്ടുകയാണെന്നും നാട്ടുകാർ പറഞ്ഞു .