Monday, April 29, 2024
keralaNewsObituary

വയോധികന്‍ മരത്തിനു മുകളില്‍ വച്ച് മരിച്ചു.

കൊച്ചി കൂവളത്തിന്റെ ഇല നുള്ളാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരത്തിനു മുകളില്‍ വച്ചു മരിച്ചു. ഏലൂര്‍ തെക്കുംഭാഗം ബാലസുബ്രഹ്‌മണ്യന്‍ (70) ആണ് മരിച്ചത്.എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം.

ക്ഷേത്രത്തിലേക്കുള്ള മാലകള്‍ കെട്ടുന്ന ബാലസുബ്രഹ്‌മണ്യന്‍ രാവിലെ മരത്തില്‍ കയറിയപ്പോള്‍ ക്ഷീണിതനാവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് ബാലനെ താഴെയിറക്കിയതും ആശുപത്രിയിലെത്തിച്ചതും. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.