Thursday, May 2, 2024
keralaNews

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ജീപ്പില്‍ നിര്‍ത്തി സാഹസിക യാത്ര; വാഹനം കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

വയനാട്: വയനാട് അമ്പലവയലില്‍ ജീപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു.ഇന്നലെ സ്‌കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലില്‍ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്.വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്.