Friday, May 17, 2024
Local NewsNews

കോയിക്കക്കാവ് കാട്ടാനക്കൂട്ടമിറങ്ങി; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു

എരുമേലി: ശബരിമല വനാതിര്‍ത്ഥി മേഖലയായ ഇരുമ്പൂന്നിക്കര കോയിക്കക്കാവ് മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് അഞ്ചോളം കാട്ടാനകള്‍ ഇറങ്ങിയത്. ഇരുമ്പൂന്നിക്കര ആശാന്‍ കോളനി ഷാജി കാരയിലിന്റെ 150 വാഴയും,150 റബ്ബര്‍ തൈ, 100 തെങ്ങ്, 7 കാപ്പി എന്നിവയാണ് നശിപ്പിച്ചത്.എന്നാല്‍ ഇന്ന് വെളുപ്പിനെ വന്ന ആനക്കൂട്ടം ഇപ്പോള്‍ വീണ്ടും അതേ മേഖലയില്‍ വൈകുന്നേരവും എത്തിയതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കാട്ടാനകള്‍ കൂട്ടമായി ജനവാസ കേന്ദ്രത്തിലേക്ക് സ്ഥിരമായി എത്തുന്നതോടെ ഇവിടെ ജനജീവിതം കടുത്ത ആശങ്കയിലായിരിക്കുകയാണ്. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ബിജെപി ഇരുമ്പൂന്നിക്കര വാര്‍ഡ് പ്രസിഡന്റ് രാജീവ് പറപ്പള്ളില്‍ ആവശ്യപ്പെട്ടു. വനാതിര്‍ത്ഥി മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള പെന്‍സിംഗ് കാര്യക്ഷമമല്ലെന്നും അടിയന്തിരമായി വനം വകുപ്പ് ഇടപെടമെന്നും ബിജെപി ആവശ്യപ്പെട്ടു.