Monday, April 29, 2024
EntertainmentindiaNews

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി:അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക.അന്തിമ പട്ടികയില്‍ ഇടംപിടിച്ച സിനിമകളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും കുറിച്ചുള്ള സൂചനകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.മലയാളത്തില്‍ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നില്‍ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങള്‍. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്.സുരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും അപര്‍ണ ബാലമുരളിയും മികച്ച നടന്‍, നടി വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണനയിലുണ്ടെന്നാണ് വിവരം. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ടെന്നാണ് സൂചനകള്‍.