Thursday, April 25, 2024
keralaNews

ശബരിമല കാനനപാത കാട് മൂടി…

കൊവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതായതോടെ ജനസഞ്ചാരമില്ലാതായ പാതകള്‍ കാട് മൂടി, കരിയിലകള്‍ നിറഞ്ഞു. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സന്നിധാനത്തെത്തുന്ന പാതകളാണ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഭക്തരുടെ വരവില്ലാതെ കാട് മൂടിയത്. അഴുതക്കടവില്‍ നിന്ന് സന്നിധാനത്തേക്കുളള കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയുള്ള പരമ്പരാഗത കാനനപാതയും കരിയിലയും കാട്ട് ചെടികളും നിറഞ്ഞു കഴിഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന മാര്‍ച്ച് മാസത്തിലായിരുന്നു ശബരിമല ഉത്സവ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. ഇത് ജൂണിലേക്ക് മാറ്റിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അന്നും നടത്തിയില്ല.