Thursday, May 9, 2024
keralaNews

കിറ്റെക്‌സ് കമ്പനിയില്‍ ലേബര്‍ കമ്മീഷണര്‍ പരിശോധന പൂര്‍ത്തിയാക്കി

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയില്‍ ലേബര്‍ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തി. പുരുഷ – വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സ0ബന്ധിച്ച രേഖകളും പരിശോധിച്ചു. തൊഴില്‍ സാഹചര്യങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറുമെന്ന് ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര വ്യക്തമാക്കി. തൊഴിലാളികള്‍ സ0ഘ0 ചേര്‍ന്ന് പോലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴില്‍ വകുപ്പ് പരിശോധന തുടങ്ങിയത്.ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ ഇവരെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടര്‍ന്ന് ഫാക്ടറിക്ക് മുകള്‍ നിലയിലുള്ള വനിതാ ഹോസ്റ്റലിലു0 പരിശോധന സ0ഘമെത്തി. തൊഴില്‍ വകുപ്പിന്റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ല്‍ അധികം അതിഥി തൊഴിലാളികള്‍ കിറ്റെക്‌സ് കമ്പനിയിലുണ്ട്. എന്നാല്‍ കമ്പനി നിലവില്‍ പറയുന്നത് 500 പേര്‍ മാത്രമെന്നാണ്. ഈ കണക്കുകളില്‍ വ്യക്തത വരുത്താന്‍ രേഖകള്‍ ഉള്‍പ്പടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.