Saturday, May 4, 2024
indiaNewsSports

വനിത ടെന്നിസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു.

ലോക ഒന്നാം നമ്പര്‍ വനിത ടെന്നിസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് ഞെട്ടിപ്പിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ബാര്‍ട്ടി, 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍ കിരീടിങ്ങള്‍ നേടി.ഹാര്‍ഡ് കോര്‍ട്ട്, മണ്‍കോര്‍ട്ട്, പുല്‍കോര്‍ട്ട് പ്രതലങ്ങളില്‍ ഗ്രാന്‍സ്‌ലാം നേടിയ താരമാണ്.