Monday, April 29, 2024
keralaNews

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണമില്ല.

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണമില്ല. ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് തിരുവനന്തപുരം സിജെഎം കോടതി.കേസില്‍ ഏക പ്രതിയായ അര്‍ജുന്‍ ഒക്ടോബര്‍ ഒന്നിനു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.