Tuesday, April 30, 2024
EntertainmentkeralaNews

ഫിയോക്കിന്റെ യോഗത്തില്‍ രഞ്ജിത്തും ദിലീപും.

തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ വേദി പങ്കിട്ട് രഞ്ജിത്തും ദിലീപും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെ അഭിനന്ദിച്ച് യോഗത്തില്‍ ദിലീപ് പ്രസംഗിച്ചു. ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെടെ തീരുമാനം കൈക്കൊള്ളാനാണ് ഫിയോക്കിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

ഫിയോക് ഉടമകളുടെ പ്രശ്‌നം സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞു. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കായിരുന്നു ഫിയോക്കിന്റെ നീക്കം . ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്‌തേക്കും. ഫിയോക് ഭാരവാഹികള്‍ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണും