Friday, May 10, 2024
keralaNewspolitics

വാട്‌സാപ് ചാറ്റ് ചോര്‍ച്ചയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വാട്‌സാപ് ചാറ്റ് ചോര്‍ച്ചയിലാണ് നടപടി. വൈസ് പ്രസിഡന്റുമാരായ എസ്.എം.ബാലു, എന്‍.എസ്.നുസൂര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ചിന്തന്‍ ശിബരത്തില്‍ പരാതി വിവാദമാക്കിയത് ഇവരെന്നും ആക്ഷേപം. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും നാളെ രാവിലെ മാധ്യമങ്ങളെ കാണുമെന്നും എന്‍.എസ്.നുസൂര്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.