Saturday, May 11, 2024
EntertainmentkeralaNews

നടന്‍ ദിലീപുമായി വേദി പങ്കിട്ടതില്‍ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകന്‍ രഞ്ജിത്ത്.

കൊച്ചി: ഫിയോകിന്റെ പരിപാടിയില്‍ നടന്‍ ദിലീപുമായി വേദി പങ്കിട്ടതില്‍ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകന്‍ രഞ്ജിത്ത്. താന്‍ ദിലീപിന്റെ വീട്ടില്‍ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റില്‍ ദിലീപിനൊപ്പം കാപ്പി കുടിക്കാന്‍ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതില്‍ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താന്‍ പോയത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുഖമാണെങ്കിലു0 സിനിമാ പ്രവ4ത്തകരുമായുള്ള ബന്ധം തുടരു0. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് നടന്‍ ദീലിപിനൊപ്പം സംവിധായകന്‍ രഞ്ജിത്ത് വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നല്‍കിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.