Thursday, May 2, 2024
keralaNews

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കെ.എം മാണി ചാരിറ്റബിൾ ഫൗണ്ടേഷനും, എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും ചേർന്ന് Nestle India യുടെയും JCI യുടെയും സഹകരണത്തോടെ എരുമേലി ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതബാധിതർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നിർമ്മലാ ജിമ്മി മുഖ്യാതിഥി ആയിരുന്നു .കേരളാ കോൺഗ്രസ്സ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, എരുമേലി മണ്ഡലം പ്രസിഡന്റ സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ സംസ്ഥാന കമ്മറ്റി മെമ്പർ അഡ്വ ജോബി നെല്ലോലിപൊയ്ക, കോട്ടയം ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, ജോബി ചെമ്പകത്തുങ്കൽ , സുശീൽ കുമാർ, ഷോജി അയല്ക്കുന്നേൽ ,ബിനു തത്തകാട്ട് , അജ്മൽ മലയിൽ , അനസ്, സുമിത്ത് ,മിദ്‌ലാജ് എന്നിവർ പങ്കെടുത്തു.