Tuesday, May 7, 2024
keralaNewsSports

കേരള ബ്ലാസ്റ്റേഴ്‌സിനു ജയം.

ഐഎസ്ല് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. (31). ഇവാന്‍ കല്യൂഷ്‌നിക്കിന്റെ ഇരട്ടഗോളാണ് ബ്ലാസ്റ്റേഴ്‌സിനു ജയം സമ്മാനിച്ചത്. അഡ്രിയാന്‍ ലൂണ ഒരു ഗോള്‍ നേടി.പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തോടെയാണു കളി തുടങ്ങിയത്. മലയാളി താരം വി.പി. സുഹൈറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിനു വെളിയിലേക്കു പോയി. പിന്നാലെ സുമിത് പാസിയുടെ നീക്കം ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്ഷുഖന്‍ ഗില്‍ പിടിച്ചെടുത്തു. അലക്‌സ് ലിമയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി തട്ടിമാറ്റി. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ തുടങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ ബോക്‌സ് നിരന്തരം വിറച്ചു. ബ്ലാസ്റ്റേഴ്‌സ് താരം ഡയമെന്റകോസിനെ ഈസ്റ്റ് ബംഗാളിന്റെ ഇവാന്‍ ഗോണ്‍സാലസ് വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാള്‍ താരങ്ങളുമായി ജീക്‌സന്‍ തര്‍ക്കിച്ചതിനെ തുടര്‍ന്ന് മത്സരം ഏതാനും നേരം നിര്‍ത്തിവച്ചു.താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. 41ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിനെതിരെ ഫ്രീകിക്ക് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് മുതലെടുക്കാനായില്ല. കിക്കെടുത്ത ലൂണ പന്ത് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോളി തട്ടിയകറ്റി.