Thursday, May 2, 2024
indiaNewsUncategorized

വംശനാശ ഭീഷണി നേരിടുന്ന 665 അപൂര്‍വ ജീവികളെയണ് പിടികൂടിയത്

മുംബൈ: വംശനാശ ഭീഷണി നേരിടുന്ന 665 അപൂര്‍വ ജീവികളെയാണ് ഡി ആര്‍ ഐ മുംബൈയില്‍ ഡി ആര്‍ ഐ പിടികൂടിയത്.സ്വര്‍ണവും മയക്കുമരുന്നും പോലെ വന്യജീവികളുടെ കടത്തും വ്യാപകമാണെന്ന വിവരം ഡി ആര്‍ ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. അത്തരമൊരു വമ്പന്‍ കള്ളക്കടത്താണ് ഡി ആര്‍ ഐ മുംബൈയില്‍ പിടികൂടിയത്.ആമകളും, പെരുമ്പാമ്പും ഇഗ്വാനകളും അടക്കം 665 ജീവികളയൊണ് കണ്ടെത്തിയത്. അതില്‍ 117 എണ്ണവും ചത്തുപോയിരുന്നു. വിപണിയില്‍ മൂന്ന് കോടിയെങ്കിലും വിലമതിക്കുന്ന ജീവികളെയാണ് കണ്ടെത്തിയതെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധാരാവി സ്വദേശി രാജ എന്നയാളാണ് ഇറക്കുമതി ചെയ്തത്.
വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന ഒരു കട ഇയാള്‍ക്കുണ്ട്. രാജയെ ഡി ആര്‍ ഐ ആദ്യം അറസ്റ്റ് ചെയ്തു. മസ്ഗാവ് സ്വദേശി വിക്ടര്‍ ലോബോ എന്നയാള്‍ക്ക് വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്നും ഒമ്പത് ലക്ഷം കമ്മീഷനായി കിട്ടിയെന്നും ഇയാള്‍ മൊഴി നല്‍കി. ലോബോയും പിന്നാലെ അറസ്റ്റിലായി. ജീവികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഡി ആര്‍ ഐ അറിയിച്ചു.എയര്‍ കാര്‍ഗോ വഴി മലേഷ്യയില്‍ നിന്നാണ് വന്യജീവികളെ ഇന്ത്യയിലെത്തിച്ചത്. അക്വേറിയത്തില്‍ വളര്‍ത്താനുള്ള മീനുകളെന്ന് രേഖകള്‍ കാണിച്ചായിരുന്നു കടത്ത്. ക്ലിയറന്‍സ് ലഭിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും വിലേപാര്‍ലെയില്‍ വച്ച് വാഹനം ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ജീവികളെ സൂക്ഷിച്ച പെട്ടികള്‍ തിരികെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച് തുറന്നപ്പോഴാണ് എത്ര ജീവികളെന്നും ഏതൊക്കെയാണെന്നും വ്യക്തമായത്.