Monday, April 29, 2024
indiaNewspolitics

അയോഗ്യരാക്കിയ കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 9 എംഎല്‍എമാര്‍ ബിജെപിയില്‍

ദില്ലി : കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലല്‍ പ്രദേശില്‍ കൂറുമാറ്റത്തെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 6 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒന്‍പത് എംഎല്‍എമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും, കിഷന്‍ ലാല്‍ ഠാക്കൂര്‍,കുഷാര്‍ സിങ്, ആശിഷ് ശര്‍മ്മ എന്നീ സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് 6 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 1 നാണ് ഇവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഇന്നലെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത 3 സ്വാതന്ത്ര എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എന്നാല്‍ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല.