Friday, May 17, 2024
keralaNews

പരിസ്ഥിതി വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീംകോടതി.

പരിസ്ഥിതി വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറിന്റെയും ക്വാറി ഉടമകളുടെയും വാദങ്ങള്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. കേരളത്തിലെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച കേസിലാണ് പരമോന്നത കോടതി തീര്‍പ്പ് കല്‍പിച്ചത്.ദൂരപരിധി നിര്‍ണയിക്കുന്നതിന് ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നാണ് ക്വാറി ഉടമകള്‍ കോടതിയില്‍ വാദിച്ചത്. ഈ വാദത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.കേരളത്തിലെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് 100 മുതല്‍ 200 മീറ്റര്‍ വരെ ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി നിശ്ചയിച്ചത്. പിന്നീട് ദൂരപരിധിയില്‍ ചില മാറ്റങ്ങള്‍ കേരള ഹൈകോടതി നടത്തിയിരുന്നു. കൂടാതെ, പുതിയതായി തുടങ്ങുന്ന ക്വാറികളില്‍ ഈ ഉത്തരവ് ബാധകമാണെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.