വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.
മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മാസ്റ്റേഴ്സ് ഓഫ് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും മഹാരാഷ്ട്ര സ്വദേശിയുമായ സ്റ്റീഫന്‍ സണ്ണിയാണ്(24) മരിച്ചത്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സണ്ണിയുടെ സുഹൃത്തുക്കളാണ് വിവരം ആദ്യം അറിയുന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ സണ്ണിയുടെ മാതാപിതാക്കള്‍ ചെന്നൈയിലെത്തിയതായി മദ്രാസ് ഐഐടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.