Saturday, April 27, 2024
keralaNews

ലൈഫ് മിഷന്‍ പട്ടിക ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും

ലൈഫ് മിഷന്‍ പട്ടിക ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. അര്‍ഹരായവര്‍ക്കെല്ലാം വീട് നല്‍കുകയാണ് സര്‍ക്കാര്‍നയമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് പദ്ധതി വൈകിയത്. അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.