Wednesday, May 8, 2024
keralaNews

കാട്ടാന ആക്രമണം ; വീടും വാഹനവും തകര്‍ത്തു

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീടും വാഹനവും വനംവകുപ്പ് ഓഫിസ് കെട്ടിടവും ഭാഗികമായി തകര്‍ന്നു. ചെക്ക്പോസ്റ്റിനു സമീപം താമസിക്കുന്ന ബഷീറിന്റെ കാറിനും വീടിനും നേരെ ചൊവ്വ രാത്രിയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. കാറിന്റെ പിറകുവശം ആനയുടെ കുത്തേറ്റു പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ കാര്‍ ഇടിച്ച് വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു.

വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പടക്കം പൊട്ടിച്ചതോടെയാണ് ആന പിന്മാറിയത്. പെരുമ്പാറ ആദിവാസി കോളനി പരിസരത്തുള്ള പെരുമുഴി ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ചുമരും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.