Tuesday, May 7, 2024
indiakeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചതോടെ ആറു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്. പുറത്തേക്കൊഴുക്കുന്ന വെളളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് നീരൊഴുക്ക്. 3005 ഘനയടി വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുലര്‍ച്ചെ വരെയുണ്ടായ ശക്തമായ മഴയാണ് ഡാമില്‍ ജലനിരപ്പുയരാന്‍ കാരണം. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചു. കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം തമിഴ്‌നാടിന് നവംബര്‍ 1 മുതല്‍ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്താം. തുലാവര്‍ഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നില്ല. ജലനിരപ്പ് 138 എത്തിയതോടെ സ്പില്‍വേയിലെ 5 ഷട്ടറുകള്‍ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു. തുറന്നിരുന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം വൈകിട്ടുമാണ് അടച്ചത്.