Monday, May 6, 2024
keralaNews

ലഹരി സംഘത്തിന് പിന്നില്‍ കൊച്ചി സ്വദേശിനി ”ടീച്ചറോ”?

കാക്കനാട് പിടിയിലായ ലഹരി സംഘത്തെ നിയന്ത്രിച്ചത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പ് . പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോചനയില്‍ പങ്കാളിയെന്നും എക്‌സൈസ് പറഞ്ഞു. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വില്‍പ്പന നടന്നു. കൂടുതല്‍ പേര്‍ പിടിയിലാകാന്‍ ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. സുസ്മിതയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.മയക്കുമരുന്ന് ഇടപാടില്‍ സുസ്മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാര്‍ട്ടികളുടെ സംഘാടകയാണെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്മിത അറിയപ്പെടുന്നത്. ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറില്‍ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീടാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.