Thursday, May 9, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടന പാതയില്‍ എരുമേലിയില്‍ പൂങ്കാവനമൊരുക്കാന്‍ പുണ്യം പൂങ്കാവനം ടീം.

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ പ്രധാന തീര്‍ത്ഥാടന പാതയായ എരുമേലി – കാഞ്ഞിരപ്പള്ളി പാതയില്‍ കൊരട്ടിയില്‍ ‘പൂങ്കാവനം’ ഒരുക്കാന്‍ പുണ്യം പൂങ്കാവനം ടീം നടപടികള്‍ ആരംഭിച്ചു. കോട്ടയം ജില്ല പുണ്യം പൂങ്കാവനം വോളണ്ടിയേഴ്‌സ് ,സ്റ്റുഡന്റസ് പോലീസ്, പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മനുഷ്യന്റെ ഉറവിടമായ ഭൂമി, വായു, ജലാശയങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുണ്യം ഉദ്യാന തോട്ടം ആരംഭിക്കുന്നത്.

എരുമേലി കൊരട്ടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സജിമോന്‍ പാതയോരത്ത് തൈകള്‍ നടുകയും ചെയ്തു. എരുമേലി ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്‍, എരുമേലി ഫൊറോന പള്ളി വികാരി ഫാദര്‍. വര്‍ഗീസ് പുതുപ്പറമ്പില്‍, എരുമേലി പോലീസ് എസ് എച്ച് ഒ മനോജ് മാത്യു, എസ് . ഐ, പുണ്യം പൂങ്കാവനം ജില്ലാ കോഡിനേറ്റര്‍ അശോക് കുമാര്‍, എരുമേലി കോര്‍ഡിനേറ്റര്‍ ഷിബു എം എസ്, ബ്ലോക്ക് മെമ്പര്‍മാരായ കൃഷ്ണകുമാര്‍, ജൂബി അഷറഫ്, എരുമേലി പഞ്ചായത്ത് മെമ്പര്‍മാരായ ജസ്‌ന നജീബ്, നവാസ്, റിട്ടേ. തഹസീല്‍ദാര്‍ സതീശന്‍, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് മുജീബ് റഹമാന്‍, പുണ്യം പൂങ്കാവനം വോളണ്ടിയേഴ്‌സ് രാജന്‍ വടകര, നിജില്‍ , മേരിക്കുട്ടി,വിഷ്ണു തമ്പലക്കാട്, വിഷ്ണു ഗോപാല്‍, ഷാജഹാന്‍ കങ്ങഴ, പയനിയര്‍ ഗ്രൂപ്പ്, ആദര്‍ശ്,മറ്റു അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.