Monday, April 29, 2024
NewsSports

ലയണല്‍ മെസ്സിക്ക്ഫി ഫ ദി ബെസ്റ്റ് പുരസ്‌കാരം 

അര്‍ജന്റീന:  2023ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലാന്‍ഡിനെയും പിന്നിലാക്കിയാണ് അര്‍ജന്റീനിയന്‍ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ പെപ് ഗാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്.

നാല് തവണ ഫിഫ ബാലണ്‍ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലാന്‍ഡിനെയും പിന്തള്ളിയാണ് 36 കാരനായ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. 2022 ഡിസംബര്‍ 19 മുതല്‍ ഒരു വര്‍ഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയ്ക്കാണ്.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രിപ്പിള്‍ കിരീടനേട്ടത്തില്‍ എത്തിച്ചത് പുരസ്‌കാരത്തിന് അര്‍ഹനാക്കി. സറീന വെയ്ഗ്മാന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച വനിതാ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ഗില്‍ഹെര്‍ം മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സണ്. മേരി ഇയര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. മാര്‍ട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.