Friday, May 10, 2024
Newspolitics

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കാറില്‍ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്.

അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.

ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്കും
ശേഷം ഡല്‍ഹിയിലേക്കും മടങ്ങും.