Friday, May 3, 2024
keralaNews

ഡോ. തോമസ് നെറ്റോ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്.

ഡോ. തോമസ് നെറ്റോ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്. ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമാണ് ഡോ. തോമസ് നെറ്റോ. നിലവില്‍ തിരുവനന്തപുരം അതിരൂപത കോര്‍ഡിനേറ്ററാണ്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യത്തിന്റെ 52 ാം മെത്രാഭിഷേക ദിനവും സമര്‍പ്പിതരുടെ ദിനവും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പളളിയില്‍ നടന്നു. 75 ാം വയസില്‍ കഴിഞ്ഞ വര്‍ഷം സൂസപാക്യം പിതാവ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ ആര്‍ച്ച് ബിഷപിനെ തെരഞ്ഞെടുക്കുന്നത്.