Saturday, May 4, 2024
keralaNews

ലക്ഷങ്ങളുടെ അഴിമതി;11 വർഷമായി  തിരഞ്ഞെടുപ്പില്ല; മലവർഗ്ഗ മഹാജനസഭ ഭരണ സമിതിക്കെതിരെ പരാതി. 

എരുമേലി: കഴിഞ്ഞ 11 വർഷമായി  പൊതു തിരഞ്ഞെടുപ്പ് നടത്താതെ
ലക്ഷങ്ങളുടെ അഴിമതിയിൽ മുങ്ങിയ ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച സംഘടനയായ മലവർഗ്ഗ മഹാജന സഭക്കെതിരെ പരാതിയുമായി ഒരു വിഭാഗം ആളുകൾ രംഗത്ത്.
സംഘടനയുടെ ബൈലോ പ്രകാരം വർഷം തോറും  തിരഞ്ഞെടുപ്പ് നടത്തി  സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതാണ്.എന്നാൽ 2010 ന് ശേഷം തിരഞ്ഞടുപ്പ് നടന്നിട്ടില്ലെന്നും 11 വർഷമായി  സെക്രട്ടറിയായി തുടരുന്ന
കെ.കെ. സുകു  ഏകാധിപത്യ രീതിയിലാണ്  പ്രവർത്തിക്കുന്നതെന്നും
ഡയറക്ടർ ബോർഡ് അംഗം കൂടിയായ  സണ്ണി കുറ്റുവേലി  പറഞ്ഞു.  സംസ്ഥാന ഓഫീസിൽ സൂക്ഷിക്കേണ്ട മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ സ്വന്തം വീട്ടിൽ സൂക്ഷിക്കുകയും,ഡയറക്ടർ ബോർഡ്  കമ്മറ്റി  നടത്താതെ ബൈലോ ഭേദഗതി  വരുത്തി ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത്  ഗൂഗിൾ മീറ്റിംഗ് നടത്തിപ്പോൾ പൊതുതിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. മെമ്പർഷിപ്പ് ഫീസ് ഉൾപ്പെടെയുള്ള വരവുചിലവ്  കണക്കുകൾ സുതാര്യമല്ലെന്നും,സി എസ് ആർ ഫണ്ട് ലഭിക്കുന്നതിനായി  സംഘടനയിലെ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ഇവർ പറഞ്ഞു.ഇത് സംബന്ധിച്ച് സംസ്ഥാന വകുപ്പ് മന്ത്രിക്കും , മറ്റ് ഉന്നതോദ്യോഗസ്ഥർക്കും പരാതി നൽകിയെന്നും നേതാക്കൾ പറഞ്ഞു.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ  ഉള്ളാട സമുദായത്തെക്കുറിച്ച് എം.ജി യുണിവേഴ്സ് സിറ്റിയിൽ
ഗവേഷക വിദ്യാർത്ഥിയും സംഘടനാ അംഗവുമായ അനീഷ് എ വി, സംസ്ഥാന കമ്മറ്റി അംഗം സച്ചിദാനന്ദൻ മീനടം, ഡയറക്ടർ ബോർഡ് അംഗങ്ങളായ

ചന്ദ്രൻ പുലിക്കുന്ന് ,രാജു വാകത്താനം,മറ്റ് അംഗങ്ങളായ  രമേശ് തുമരംപാറ, സജി മരുതംകുഴിയിൽ, നസുജിത്ത്,  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.